പട്ടിക്കാട്. ദേശീയപാതയിൽ താണിപ്പാടം സെന്ററിൽ കാറും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. വൈകീട്ട് അറരയോടെയാണ് അപകടം സംഭവിച്ചത്. യു ടേണിൽ നിർത്തിയിട്ടിരുന്ന ബൈക്കിനു പുറകിൽ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാർ വന്നിടിച്ചതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തിൽ അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു സ്‌കൂട്ടറിൽ ചെന്ന് ഇടിക്കുകയും ചെയ്തു. പ്രദേശത്ത് വേണ്ടത്ര വെളിച്ചമില്ലാത്തത് മേഖലയിൽ അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ആറുവരി പാതയിൽ കുറുകെ കടക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾക്ക് അപകടം ഉണ്ടാകുന്നത് പതിവ് കാഴ്ചയായി മാറുകയാണ്. കല്ലുടിക്കൽ അടിപ്പാത വേണമെന്ന ആവശ്യം നിരവധിതവണ നാട്ടുകാർ ഉന്നയിച്ചെങ്കിലും അധികൃതർ അതിനുവേണ്ട നടപടി സ്വീകരിച്ചിട്ടില്ല. എന്നാൽ ഇത്തരത്തിലുള്ള അപകടങ്ങൾ തുടർക്കഥയാകുമ്പോൾ പ്രദേശത്ത് അടിപ്പാതെ വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്.


0 Comments