ഒല്ലൂക്കര ബ്ലോക്ക് ആരോഗ്യമേള 2022 ജൂലൈ 10ന്


പട്ടിക്കാട്. ഒല്ലൂക്കര ബ്ലോക്ക് ആരോഗ്യമേള 2022 ജൂലൈ 10 ഞായറാഴ്ച മുല്ലക്കര ഡോൺ ബോസ്‌കോ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കും. മേളയുടെ ഭാഗമായി അലോപ്പതി-ആയുർവേദ-ഹോമിയോ സൗജന്യ വൈദ്യപരിശോധന, മരുന്നു വിതരണം, ആരോഗ്യ സെമിനാർ, ആരോഗ്യ വകുപ്പ് അംഗൻവാടി കുടുംബശ്രീ എന്നിവയുടെ പ്രദർശന സ്റ്റാളുകൾ, കലാ കായിക മൽസരങ്ങൾ എന്നിവ നടത്തുന്നതാണെന്ന് വെള്ളാനിക്കര സാമൂഹിക ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. കെ.എസ് ജയന്തി അറിയിച്ചു. ജനറൽ, ഗൈനക്കോളജി, നേത്രരോഗം, പീഡിയാട്രിക്, ശ്വാസകോശം, എല്ലുരോഗം, ഇ.എൻ.ടി, സ്‌കിൻ, ഡെന്റൽ, ഡയബറ്റിക്, ആയുർവേദം, ഹോമിയോ എന്നീ വിഭാഗങ്ങളിൽ പരിശോധനകളും ഉണ്ടായിരിക്കും.

മേളയിൽ ലഭ്യമാകുന്ന സേവനങ്ങളും വിവിധ സ്റ്റാളുകളും

സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, ആയുർവേദ  ഹോമിയോ മെഡിക്കൽ ക്യാമ്പ്, പോസ്റ്റ് കോവിഡ് ക്ലിനിക്, ഇ സഞ്ജീവനി കൺസൾട്ടേഷൻ, ആരോഗ്യ ബോധവത്കരണ പ്രദർശന സ്റ്റാളുകൾ, അങ്കണവാടി ആരോഗ്യദായക ഭക്ഷണ പ്രദർശനം, കുടുംബശ്രീ ഉൽപന്നങ്ങളുടെ പ്രദർശനം, ക്ഷയരോഗം, ത്വക് രോഗം നേത്രരോഗ- മലമ്പനി BMI പരിശോധന, ജീവിതശൈലി രോഗനിർണ്ണയം, അവയവദാന രജിസ്‌ട്രേഷൻ, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ന്യൂറോപ്പതി നിർണ്ണയം, പാലിയേറ്റീവ് ഫിസിയോതെറാപ്പി പരിശീലനം, RBSK കാരുണ്യ സുരക്ഷാ പദ്ധതി, മാതൃ-ശിശു സംരക്ഷണം, കൗൺസലിംഗ് സ്റ്റാളുകൾ, ആരോഗ്യ സെമിനാർ 'കാലാവസ്ഥാ വ്യതിയാനവും ആരോഗ്യ പ്രശ്‌നങ്ങളും'  ഡോ. രാധാകൃഷ്ണൻ M.D. അസോസിയേറ്റ് പ്രൊഫസർ മെഡിക്കൽ കോളേജ്, തൃശ്ശൂർ, ഫ്‌ലാഷ്‌ മോബ്, സ്‌കിറ്റ്‌


Post a Comment

0 Comments