തമ്പുരാട്ടിപ്പടി ദേശീയപാതയിൽ മണ്ണിടിച്ചിൽ; വാണിയമ്പാറ സ്വദേശിയുടെ കാറിന്റെ ചില്ല് തകർന്നു

പട്ടിക്കാട്.  തമ്പുരാട്ടിപ്പടി ദേശീയപാതയിൽ സർവീസ് റോഡിനോട് ചേർന്ന് മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിനെ തുടർന്ന് കല്ല് തെറിച്ച് വീണ് വാണിയമ്പാറ സ്വദേശി മാത്യു എബ്രഹാമിന്റെ കാറിൻറെ ചില്ല് തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ എട്ടരയോടെയാണ് മണ്ണിടിച്ചിൽ തുടങ്ങിയത്.  സർവീസ് റോഡിന്റെ നിർമ്മാണത്തിനായി 

പാറ പൊട്ടിച്ച് നീക്കിയ സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഉടൻ നിർമ്മാണ കമ്പനിയുടെ വാഹനങ്ങൾ എത്തി റോഡിൽ നിന്നും മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. പാറ പൊട്ടിക്കുന്നതിനായി മണ്ണെടുത്തു നീക്കിയതിന്റെ ബാക്കി ഭാഗത്ത് വളരെ ഉയരത്തിൽ വളർന്നു നിൽക്കുന്ന മരങ്ങളാണ് മണ്ണിടിച്ചിലിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കൂടാതെ പാറ പൊട്ടിക്കുന്നതിനായി പ്രദേശത്ത് നടത്തിയ സ്ഫോടനങ്ങൾ മണ്ണിന് ബലക്ഷയം വരുത്തിയതായും നാട്ടുകാർ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments