പട്ടിക്കാട്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന ആരോഗ്യമേള 2022ന്റെ ഭാഗമായി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ സൗഹൃദ മത്സരത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. എതിരില്ലാത്ത ഏഴ് ഗോളിനാണ് പാണഞ്ചേരി പഞ്ചായത്ത് ടീം മാടക്കത്തറ പഞ്ചായത്ത് ടീമിനെ പരാജയപ്പെടുത്തിയത്. പൂച്ചട്ടിയിൽ വച്ച് നടന്ന മത്സരത്തിൽ ക്യാപ്റ്റൻ റെജി വി മാത്യൂ, ഇ.ടി ജലജൻ, അനീഷ് എം.ജെ, ബിജോയ് ജോസ്, സതീഷ്, ഷിബിൻ, അഭിലാഷ്, സുബിൻ, ഷാജു, സുമേഷ് എന്നിവരാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്തിനു വേണ്ടി അണിനിരന്നത്.


0 Comments