പട്ടിക്കാട്. 2021-2022 അധ്യയന വർഷത്തിൽ SSLC/+2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി ഉന്നത വിജയം നേടിയ ഒല്ലൂർ മണ്ഡലത്തിൽ താമസിക്കുന്ന വിദ്യാർഥകളെ ഒല്ലൂർ എംഎൽഎയും ബഹു കേരള റവന്യൂ വകുപ്പ് മന്ത്രിയുമായ കെ രാജൻ അനുമോദിക്കുന്ന ചടങ്ങിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാർക്ക് ലിസ്റ്റ് കോപ്പിയും പൂർണമായ മേൽവിലാസവും ഫോൺ നമ്പർ ഉൾപ്പടെ നാല് പഞ്ചായത്ത് ഓഫീസുകളിൽ ( മാടക്കത്തറ, പാണഞ്ചേരി,പുത്തൂർ, നടത്തറ) സ്ഥപിച്ച ബോക്‌സിലോ മന്ത്രിയുടെ മണ്ണുത്തിയിലെ ക്യാമ്പ് ഓഫീസിലോ നൽകുക അല്ലെങ്കിൽ ollurmlaaward2022@gmail.com എന്ന മെയിൽ ഐഡിയിലേക്കോ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 19


0 Comments