പട്ടിക്കാട്. ഹരിതകർമ്മ സേന അംഗങ്ങൾ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന കഴുകി ഉണക്കിയ പ്ലാസ്റ്റിക്കുകൾ സൂക്ഷിക്കാൻ വാർഡുകളിൽ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) സ്ഥാപിക്കുന്നു. ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ താൽക്കാലികമായി സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം. നാലാം വാർഡിൽ മൂലംകോട് സ്ഥാപിച്ച എംസിഫ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പരിശോധിച്ച് പ്രവർത്തനം വിലയിരുത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സിബി തോമസ് സി. വാർഡ് മെമ്പർ ഇ.ടി ജലജൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
.jpeg)

0 Comments