പട്ടിക്കാട്. മികവ് 2022ന്റെ ഭാഗമായി നീലിപ്പാറയിൽ സിപിഐ എഐവൈഎഫ് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം ടി ആർ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ ഉന്നത മേഖലകളിലേക്ക് എത്തിച്ചേരാൻ കുട്ടികൾക്ക് വേണ്ട സഹായങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയും യുവജന സംഘടനയും ഒപ്പം ഉണ്ടാവും എന്ന് അദ്ദേഹം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി പി ഡി റെജി, ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, കെ. എ അബൂബക്കർ, ജിനേഷ് പീച്ചി, വാർഡ് മെമ്പർ സുബൈദ അബൂബക്കർ, ബ്രാഞ്ച് സെക്രട്ടറി രാമചന്ദ്രൻ, അശ്വിൻ, പ്രസാദ്, മുസ്തഫ, കുഞ്ചുപ്പ, തമ്പി തുടങ്ങിയവർ പങ്കെടുത്തു.


0 Comments