ബാലവേദി നീലിപ്പാറ യൂണിറ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

പട്ടിക്കാട്. ബാലവേദി നീലിപ്പാറ യൂണിറ്റിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ സുബൈദ അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 60 ഓളം കുട്ടികൾക്ക് ബാഗ് കുട ബുക്ക് പേന പെൻസിൽ തുടങ്ങിയവയാണ് വിതരണം ചെയ്തത്.  ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, കെ എ അബൂബക്കർ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ്‌ ജിനേഷ് പീച്ചി, ബ്രാഞ്ച് സെക്രട്ടറി രാമചന്ദ്രൻ അശ്വിൻ, പ്രസാദ്, തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments