താണിപ്പാടം വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ ആദരിച്ചു

പട്ടിക്കാട്. താണിപ്പാടം വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ക്ലബ് അംഗങ്ങളെ ആദരിച്ചു. തണിപ്പാടം നവ ബോധ് സാംസ്കാരിക ക്ലബ്ബ് അംഗങ്ങളെയാണ് വാർഡ് മെമ്പറും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഇ.ടി ജലജന്റെ നേതൃത്വത്തിൽ ആദരിച്ചത്. ക്ലബ്‌  പ്രസിഡന്റ്‌ അജു തോമസ്, സെക്രട്ടറി ഷക്കീർ, ട്രഷറർ സഞ്ജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വാർഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും ശുചീകരണ പ്രവർത്തികളിൽ പങ്കാളികളാകാനും വാർഡിലെ വിവിധ  ക്ലബ്ബുകൾ മുന്നിട്ടിറങ്ങിയതായും അവരുടെ നേതൃത്വത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതായും വാർഡ് മെമ്പർ പറഞ്ഞു.



Post a Comment

0 Comments