പ്രതിഭ സംഗമം 2022: മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നു


പട്ടിക്കാട്.  പ്രതിഭ സംഗമം 2022 ന്റെ ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ പാണഞ്ചേരി പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നു. ഒല്ലൂർ നിയോജക മണ്ഡലത്തിൽ നിന്നും എസ്എസ്എൽസി പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ആറ് വർഷമായി എംഎൽഎ അവാർഡ് നൽകി വരുന്നുണ്ട്. ഈ വർഷവും വിപുലമായ ചടങ്ങുകളോടെ സാമുദായിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ച് പരിപാടികൾ നടത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. നിയമസഭാ സ്പീക്കർ എം.പി രാജേഷ് പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്യും. നിലവിൽ എസ്എസ്എൽസി പ്ലസ്ടു പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി പ്രചോദനം നൽകുന്ന നിലയിൽ അവരെക്കൂടി സംഗമത്തിൽ പങ്കെടുപ്പിക്കും. കൂടാതെ പാണഞ്ചേരി പഞ്ചായത്തിൽ ഐടിഐ ഈ വർഷം തന്നെ ആരംഭം കുറിക്കുന്നതിനും തീരുമാനം എടുത്തതായി മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ, സ്‌കൂൾ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments