പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് താണിപ്പാടത്ത് മികവ് 2022 ന്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ നിർവഹിച്ചു. കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, ക്ഷീര സംഘം ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെയും, ആശ ഹരിത കർമ്മ സേന അംഗങ്ങളെയും ആണ് ചടങ്ങിൽ ആദരിച്ചത്. വാർഡ് മെമ്പർ ഇ.ടി ജലജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആസൂത്രണ സമിതി അംഗം മാത്യു നൈനാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. വാർഡ് വികസന സമിതി അംഗം എ എസ് മോഹനൻ നേതൃത്വം നൽകി. ചടങ്ങിൽ വാർഡിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.


0 Comments