പട്ടിക്കാട്. ബസ് സ്റ്റാൻഡിൽ നിന്നും മോഷണം പോയ സൈക്കിൾ കണ്ണാറയിൽ നിന്നും കണ്ടെത്തി. കണ്ണാറയിൽ ഉപേക്ഷിച്ച നിലയിൽ ആണ് സൈക്കിൾ കണ്ടെത്തിയത്. താണിപ്പാടം മഞ്ഞൾ വിളപ്പിൽ അർഷതിന്റെ സൈക്കിൾ ആണ് കഴിഞ്ഞദിവസം മോഷണം പോയത്. പീച്ചി പോലീസ് എസ് ഐ ഷാജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം അർഷതിന് സൈക്കിൾ കൈമാറി. പട്ടിക്കാട് ബസ് സ്റ്റാൻഡിൽ ഉള്ള വഴിയിടം വിശ്രമ കേന്ദ്രത്തിന് മുന്നിൽ പൂട്ടിവെച്ചിരുന്ന സൈക്കിൾ ആണ് മോഷണം പോയിരുന്നത്. പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അർഷത്. വൈകിട്ട് സ്കൂൾ വിട്ടു വന്നപ്പോഴാണ് സൈക്കിൾ മോഷണം പോയ വിവരം അർഷത് അറിഞ്ഞത്. രോഗിയായ അമ്മയുടെ ചികിത്സയ്ക്ക് പോലും പണം തികയാതെ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അർഷത്തിന് അമ്മയുടെ സഹോദരി വാങ്ങി നൽകിയതായിരുന്നു സൈക്കിൾ.


0 Comments