പീച്ചി . ബഫർ സോൺ ആശങ്ക സംബന്ധിച്ചു പീച്ചിയിൽ ജാഗ്രതാ വാർഡ് സഭ ചേർന്നു. പീച്ചി വൈൽഡ് ലൈഫ് അസിസ്റ്റൻറ് വാർഡൻ എം എ അനീഷ് ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ സാധാരണക്കാർക്ക് ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സോളിനെ സംബന്ധിച്ചു തല്പരകക്ഷികൾ തെറ്റിദ്ധാരണ പരത്തുന്ന സ്ഥിതിവിശേഷം ഉണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പീച്ചി വാർഡിലെ എസ്എസ്എൽസി , പ്ലസ് ടു വിജയികൾക്കുള്ള പഞ്ചായത്ത് മെമ്പർ ബാബു തോമസിന്റെ പുരസ്കാര വിതരണവും അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ നിർവഹിച്ചു. പീച്ചി വാർഡ് മെമ്പർ ബാബു തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. രമേഷ് മുഖ്യ പ്രഭാഷണം നടത്തി. പീച്ചി സ്കൂളിൽ ആരംഭിക്കുന്ന എസ് പി സി വായനശാലയിലേക്കുള്ള വാർഡിന്റെ പുസ്തകവിതരണം തൃശ്ശൂർ താലൂക്ക് വികസന സമിതി അംഗം കെ.സി. അഭിലാഷ് നിർവഹിച്ചു. സ്കൂൾ വികസന സമിതി ചെയർമാൻ ഷിബു പോൾ, വാർഡ് വികസന സമിതി അംഗങ്ങളായ കെ.ആർ. രഞ്ജിത്ത്, സി.വി. ജോസുകുട്ടി, തങ്കായി കുര്യൻ, സിഡിഎസ് ജിൻസി ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.

.jpeg)
0 Comments