പട്ടിക്കാട്. ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ട അപ്പീലുകൾക്ക് ശേഷമുള്ള കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. 46377 പേർ കൂടി പുതിയ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ പുതിയ ഗുണഭോക്തൃ പട്ടികയിൽ ആകെ 560758 പേരായി. ആകെ 74135 അപ്പീലുകളാണ് തീർപ്പാക്കിയത്. ആദ്യ അപ്പീൽ തള്ളിയവർക്ക് രണ്ടാം ഘട്ടം അപ്പീൽ ജൂലൈ 8 വരെ നൽകാവുന്നതാണ്. അന്തിമ പട്ടിക ആഗസ്റ്റ് 16ന് പ്രസീദ്ധീകരിക്കും.


0 Comments