പട്ടിക്കാട്. ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ വൈസ്‌മെൻസ് ക്ലബ്ബ് വെള്ളാനിഹിൽസിന്റെ ആഭിമുഖ്യത്തിൽ ഡോ പ്രദീപ് കുമാറിനെ ആദരിച്ചു. പാണഞ്ചേരി സ്വദേശിയായ ഇദ്ദേഹം ദീർഘകാലം മൃഗസംരക്ഷണവകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായി റിട്ടയർ ചെയ്തിരുന്നു. ക്ലബ്ബ് പ്രസിഡന്റ് ലിക്‌സൻ, സെക്രട്ടറി മുരളി, ട്രഷറർ ഹരിദാസ്, ഡിസ്ട്രിക്ട് സെക്രട്ടറി ബെന്നി വടക്കൻ, കോഡിനേറ്റർ ശിവൻ തുടങ്ങിയവർ പങ്കെടുത്തു. Family Doctors on the Front Line എന്നതാണ് ഈ വർഷത്തെ ദേശീയ ഡോക്ടേഴ്‌സ് ദിനത്തിലെ പ്രമേയം. ഡോ. ബിസി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്‌സ് ഡേ' ആയി ആചരിക്കുന്നത്. 1882 ജൂലായ് ഒന്നിന് ബീഹാറിലെ പാറ്റ്‌നയിൽ ജനിച്ച ഡോ. ബി.സി.റോയ് കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി 1911ൽ ലണ്ടനിൽ എം.ആർ.സി.പിയും എഫ്.ആർ.സി.എസും പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. അദ്ദേഹം നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി 1991 ലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്.


0 Comments