വിശുദ്ധ മറിയം വീടിന്റെ ആഭിമുഖ്യത്തിൽ ഭവന നിർമ്മാണ പദ്ധതിക്ക് ആരംഭം കുറിച്ചു


പട്ടിക്കാട്. ഫാദർ തോമസ് കോർ എപ്പിസ്‌കോപ്പ മരിയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായ വിശുദ്ധ മറിയം വീടിന്റെ ആഭിമുഖ്യത്തിൽ ഭവന നിർമ്മാണ പദ്ധതിക്ക് ആരംഭം കുറിച്ചു.  വെള്ളരിങ്ങയിൽ ഷിജുവിന്റെ വീടിനു തറകല്ലിട്ടാണ് പദ്ധതിയുടെ തുടക്കം. 7 ലക്ഷം രൂപ ചിലവിട്ട് 510 സ്‌ക്വയർ ഫീറ്റ് വീടാണ് നിലവിൽ നിർമ്മിക്കുന്നത്. സമൂഹത്തിൽ നിർദ്ധനരായ ആളുകളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം എന്ന് ഭാരവാഹികൾ അറിയിച്ചു. വാർഡ് 22 ചിറക്കുന്നിൽ നടന്ന ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ ഷൈലജ വിജയകുമാർ, ഫാ. തോമസ്‌കോർ എപ്പിസ്‌കോപ, ഫാ. എലിയാസ് കീരിമുളയിൽ, ഫാ.ബേസിൽ കൊല്ലർമാലി, ഫാ. ഗ്ലിന്റോ പാർകുടിയിൽ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments