സിപിഐ തെക്കുംപാടം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മികച്ച വിജയികളെ അനുമോദിച്ചു


പട്ടിക്കാട്.
സിപിഐ എഐവൈഎഫ് തെക്കുംപാടം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് പരിധിയിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയികളായ മുഴുവൻ കുട്ടികളേയും അനുമോദിച്ചു. മികവ് 2022 എന്ന പരിപാടി സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പി.ഡി റെജി ഉദ്ഘാടനം ചെയ്തു. സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, ബ്രാഞ്ച് സെക്രട്ടറി വിനോദ്, സന്തോഷ് കീറ്റികൽ, പ്രസാദ് രവി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments