കോൺഗ്രസ്സ് പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഭരണ ഘടന സംരക്ഷണ പ്രതിജ്ഞ' എടുത്തു


പട്ടിക്കാട്. കോൺഗ്രസ്സ് പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഭരണ ഘടന സംരക്ഷണ പ്രതിജ്ഞ' എടുത്തു. കെപിസിസി മെമ്പർ ലീലാമ്മ തോമസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ഭരണഘടനയെ നെഞ്ചോട് ചേർത്ത് നിർത്തേണ്ടത് ഓരോ കോൺഗ്രസ്സുകാരന്റെയും കടമയും കർത്തവ്യവുമാണെന്നും ഈ ഭരണഘടന എന്ത് വില കൊടുത്തും തങ്ങൾ സംരക്ഷിക്കും എന്നും അഭിലാഷ് പറഞ്ഞു. മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ ഭരണ ഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, നേതാക്കളായ സി.വി ജോസ്, റോയ് തോമസ്, വിനോദ് ടി ബി, വി ബി ചന്ദ്രൻ, എ സി മത്തായി, ജോളി ജോർജ്, ബി ആർ എഡിസൺ, പൗലോസ് കോയാക്കാടൻ, ബാബു പതിപറമ്പൻ, ജോജോ ജോർജ്, തങ്കായി കുര്യൻ, ജയ്‌മോൻ, സജി തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments