തെക്കുംപാടം വാർഡ് കുടുംബശ്രീ വാർഷികാഘോഷം നടത്തി


പട്ടിക്കാട്. പത്താം വാർഡ് തെക്കുംപാടം കുടുംബശ്രീ വാർഷികാഘോഷം നടത്തി. വാർഡ് മെമ്പർ അനീഷ് മേക്കര ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിൽ കരുത്തുറ്റ സംഘടനാ പ്രവർത്തനം നടത്തുന്ന കുടുംബശ്രീ ചെറുകിട സംരഭങ്ങൾ ആരംഭിക്കുന്നതിന് മുന്നോട്ട് വരണമെന്ന് മെമ്പർ പറഞ്ഞു. സിഡിഎസ് ചെയർപേഴ്‌സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. സിഡിഎസ് അംഗം മോഹിനി രാജു, ജെൻഡർ റിസോഴ്‌സ് ഫെസിലിറ്റേറ്റർ മേരി സണ്ണി, മുൻ പഞ്ചായത്തംഗങ്ങളായ പ്രിയാമണി, പി വി സുദേവൻ ദീപ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. വാർഷിക ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും സമ്മാനവിതരണവും ഉണ്ടായിരുന്നു.



Post a Comment

0 Comments