ഹർത്താലിനെ സിപിഎം പിന്തുണച്ചത് മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാനെന്ന് കെ.സി അഭിലാഷ്


പട്ടിക്കാട്. പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപെട്ട സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനെ സിപിഎം പിന്തുണച്ചത് മുഖ്യമന്ത്രിയുടെ കഴിവുകേട് മറച്ചുവെക്കാനാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് ആരോപിച്ചു.  സംരക്ഷിത മേഖലയുടെ ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോൺ കണക്കാക്കുന്നത് അശാസ്ത്രീയമാണ് എന്ന കാര്യം കോടതിയിൽ ബോധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം ആയിരുന്നുവെന്നും 


അഭിലാഷ് കുറ്റപ്പെടുത്തി. 30 ശതമാനത്തിൽ അധികം വനമേഖലയുള്ള കേരളത്തിലെ കർഷകരെ എങ്ങനെയാണ്  ബഫർ സോൺ നിർണയം ദോഷകരമായി ബാധിക്കുന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ വേണ്ട ഇടപെടലുകൾ സർക്കാർ ഇതുവരെ നടത്തിയിട്ടില്ലെന്നും അഭിലാഷ് ആരോപിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ കർഷകരെ ഈ നിയമം  ഏറ്റവും ദോഷകരമായി ബാധിക്കും.  വിഷയത്തിൽ അടിയന്തിര ഇടപെടൽ അവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും കത്തയച്ചിട്ടുണ്ട് എന്ന് അഭിലാഷ് പറഞ്ഞു.  കേരളത്തിലെ കർഷകരുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസ്, കെ പി ചാക്കോച്ചൻ എന്നിവർ അറിയിച്ചു.


Post a Comment

0 Comments