വഴുക്കുംപാറ സർവ്വീസ് റോഡ് പൂർണ്ണമായും തകർന്നു; കുഴിയടയ്ക്കൽ പരിപാടിയുമായി നിർമ്മാണ കമ്പനി


പട്ടിക്കാട്. വഴുക്കുംപാറ തൃശൂർ സർവ്വീസ് റോഡ് പൂർണ്ണമായും തകർന്നു. ഇതോടെ പതിവ് കുഴിയടയ്ക്കൽ പരിപാടിയുമായി നിർമ്മാണ കമ്പനി വീണ്ടും രംഗത്തെത്തി. ഇന്നലെ വൈകീട്ട് കണ്ടെയ്‌നർ ലോറി ഈ ഭാഗത്ത് താഴുകയും വലിയ ഗതാഗതക്കുരുക്കിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതോടെ കമ്പനി തൊഴിലാളികൾ സ്ഥലത്തെത്തി താൽക്കാലികമായി കുഴിയടച്ചെങ്കിലും തടികയറ്റി വന്ന മറ്റൊരു ലോറി 

സർവ്വീസ് റോഡിൽ താഴ്ന്നത് വീണ്ടും ഗതാഗതക്കുരുക്കിന് ഇടയാക്കി. ദേശീയപാതയിലൂടെ വരുന്ന എല്ലാ വാഹനങ്ങളും ഇതിലൂടെയാണ് കടന്നുപോകുന്നത്. രാവിലെ സമയത്ത് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. ഇതോടെ കുഴിയടയ്ക്കൽ പരിപാടിയുമായി നിർമ്മാണ കമ്പനി തൊഴിലാളികൾ വീണ്ടും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ ഇതിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിന്റെ പലഭാഗവും താഴ്ന്നു പോകുന്നുണ്ട്. ഇത് വാഹനങ്ങൾ റോഡിൽ താഴ്ന്ന് മറിയുന്നതിനും വലിയ അപകടങ്ങൾക്കും വഴിയൊരുക്കും. അതുകൊണ്ട് അധികൃതർ എത്രയും വേഗം ഇടപെട്ട് നല്ലനിലയിൽ റോഡ് ടാറിങ് നടത്തി സുരക്ഷ ഉറപ്പ് വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

0 Comments