കുതിരാനിൽ ബൈക്ക് അപകടം: പാലത്തിന് മുകളിൽ നിന്നും പീച്ചി റിസർവോയറിൽ വീണ് യുവാവിന് പരിക്ക്

പട്ടിക്കാട്. നിയന്ത്രണം വിട്ട ബൈക്ക് കുതിരാൻ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ പാലത്തിനു മുകളിൽ നിന്നും പീച്ചി റിസർവോയറില്‍ വീണ ബൈക്ക് യാത്രികന് പരിക്ക്.  കോയമ്പത്തൂർ സ്വദേശി പ്രവീൺ (24) നെ ആണ് പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം സംഭവിച്ചത്. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം. തുരങ്കം എത്തുന്നതിനു മുമ്പ് പാലത്തിന്റെ കോൺക്രീറ്റിംഗ് നടക്കുന്ന ഭാഗത്ത് ഡിവൈഡർ വെച്ച് ഗതാഗതം നിയന്ത്രിക്കുന്നിടത്താണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് ഓടിയെത്തിയ നാട്ടുകാർ പ്രവീണിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.




Post a Comment

0 Comments