പട്ടിക്കാട്. വൈഎംസിഎ പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ചികിത്സാസഹായം നൽകി. ക്യാൻസർ രോഗം ബാധിച്ച കല്ലിടുക്ക് പാലക്കാപറമ്പിൽ ചന്ദ്രൻ മകൾ ചന്ദ്രികയ്ക്ക് വൈഎംസിഎ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ കൺവീനർ ബാബുകൊള്ളന്നൂർ, മുൻ പ്രസിഡന്റ് മാത്യൂസ് വി സി, ട്രഷറർ റോയ് മാത്യു എന്നിവർ ചേർന്ന് കൈമാറി. ഭർത്താവ് മരിച്ച് രണ്ടു കുഞ്ഞുങ്ങളുമായി ജീവിതം മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ബ്ലഡ് ക്യാൻസറും ബോൺ ക്യാൻസറും ഒരേസമയം ചന്ദ്രികയുടെ ജീവിതം തകർത്തത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ചന്ദ്രികയ്ക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് സഹായം കൈമാറുന്നതെന്ന് ബാബു കൊള്ളന്നൂർ പറഞ്ഞു.


0 Comments