പട്ടിക്കാട്. മതസൗഹാർദ്ദവും അഖണ്ഡതയും കൂട്ടിയുറപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുന്നവർക്കെതിരെ കർശന നടപടിവേണമെന്ന് ഡിസിസി സെക്രട്ടറി ഭാസ്‌കരൻ ആദംകാവിൽ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്യാനും അവഹേളിക്കാനും ലോകത്തിനുമുന്നിൽ ഇടിച്ചുതാഴ്ത്താനും നീക്കം നടത്തുന്നെന്ന് ആരോപിച്ച് കെപിസിസി അഹ്വാനം ചെയ്ത ഭരണഘടന സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനംകൂടി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാണഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടിക്കാട് സെന്ററിൽ വെച്ച് നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് കെ പി ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാകോൺഗ്രസ് ജില്ലാ പ്രസ്സിഡന്റ് ലീലാമ്മ തോമസ് മുഖ്യ പ്രഭാക്ഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.പി ചാക്കോച്ചൻ ഭരണഘടന സംരക്ഷണ പ്രതിജഞ ചൊല്ലികൊടുത്തു. പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബുതോമസ്, മുൻ മണ്ഡലംപ്രസിഡന്റ് ഷിബുപോൾ, മണ്ഡലം വൈസ് പ്രസിഡണ്ട് പി.ജി ബേബി, ടി വി ജോൺ, ബ്ലോക്ക് വൈസ്പ്രസിഡന്റ് സി.വി ജോസ്, കെ.ഐ ചാക്കുണ്ണി, കെ.സി മത്തായി, ചെറിയാൻ, ലിബീഷ്, അനിൽകുമാർ, പ്രേമൻ, മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റീന എന്നിവർ സംസാരിച്ചു.



0 Comments