വിലങ്ങന്നൂരിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു


പട്ടിക്കാട്. സിപിഐഎം വിലങ്ങന്നൂർ, താമര വെള്ളച്ചാല്‍ ബ്രാഞ്ചുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. താമര വെള്ളച്ചാൽ ബ്രാഞ്ച് സെക്രട്ടറി ബിജുമോൻ അധ്യക്ഷത വഹിച്ചു. സിപിഐഎം പീച്ചി ലോക്കൽ സെക്രട്ടറി എം ബാലകൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അനിത എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു. ബിനോയ് ജേക്കബ്, എം കെ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ അജിതാ മോഹൻദാസ് വിലങ്ങന്നൂർ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രബോസ് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments