ഓരോ വ്യക്തിയുടെയും ജീവിത വിജയത്തിന് പിന്നിൽ രക്ഷകർത്താക്കളുടെ കഠിനപ്രയത്നം ഉണ്ടെന്ന് പി പി രവീന്ദ്രൻ


പട്ടിക്കാട്. ജീവിതത്തിൽ ലക്ഷ്യം കൈവരിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിയ ഓരോ വ്യക്തിയുടെയും ജീവിതത്തിന് പിന്നിൽ കഷ്ടപ്പാടുകളും വേദനകളും സഹിച്ച രക്ഷകർത്താക്കളുടെ പിൻബലം ഉണ്ടായിരുന്നെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ പറഞ്ഞു. ഒന്നാം വാർഡ് പാണഞ്ചേരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സ്നേഹാദരവ് 2022, എന്ന പരിപാടി ഉദ്ഘാടനം ചെയ്ത്
 

സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാർത്ഥികളുടെയും ഭാവി അവരവർ തന്നെയാണ് നിർണയിക്കേണ്ടതെന്നും അതിനുവേണ്ടി ഉറച്ചു തീരുമാനങ്ങൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കോവിഡ് കാലഘട്ടങ്ങളിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച വിവിധ ആരോഗ്യപ്രവർത്തകരേയും ആശാവർക്കർമാരേയും അങ്കണവാടി ടീച്ചർമാരെയും അദ്ദേഹം അഭിനന്ദിച്ചു. ചെമ്പൂത്ര കർണ്ണകി കല്യാണമണ്ഡപം ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ കരസ്ഥമാക്കിയ 21 വിദ്യാർഥികൾ, 17 കോവിഡ് മുന്നണി പോരാളികൾ, ആർ ആർ ടി അംഗങ്ങൾ, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ, ജെ പി എച്ച് എൻ, ആശാവർക്കർമാർ അംഗനവാടി ടീച്ചർമാർ തുടങ്ങിയവരെ ആദരിച്ചു. പീച്ചി എസ് ഐ ഷാജി, പഞ്ചായത്തംഗം ബിജോയ് ജോസ്, മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്കരൻ ആദംകാവിൽ, എൻഎസ്എസ് കരയോഗം സെക്രട്ടറി രാമചന്ദ്രൻ പിള്ള, ചെമ്പൂത്ര ക്ഷേത്രം പ്രസിഡന്റ് രാജേഷ്, വാർഡ് വികസന സമിതി കൺവീനർ എം എ രാജൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ, രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



Post a Comment

0 Comments