പീച്ചി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പീച്ചി മേഖലാ സമ്മേളനം എംസി ജോസഫൈൻ നഗർ കണ്ണാറ ആശാരിക്കാട് സഹകരണ സംഘം ഹാളിൽ നടന്നു. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ വിജയ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലിംഗ നീതിയിലധിഷ്ഠിതമായ ഒരു ഭരണഘടന രാജ്യത്ത് നിലവിൽ വന്നിട്ട് ഏഴര പതിറ്റാണ്ടിലേക്ക് എത്തുമ്പോഴും സാമൂഹിക സമത്വം കൈവരിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ടും ഒട്ടേറെ സ്ത്രീവിരുദ്ധ പ്രവണതകൾ സമൂഹത്തിൽ ശക്തമാകുന്നു എന്നതുകൊണ്ടുമാണ് സമൂഹം സ്ത്രീപക്ഷം ആവണം എന്ന് ആവർത്തിച്ച് പറയേണ്ടി വരുന്നതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. എ.ഐ.ഡി.ഡബ്ല്യു.എ ജില്ലാ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ കമ്മിറ്റി അംഗം ഐ.എസ് ഉമാദേവി, മണ്ണുത്തി ഏരിയ സെക്രട്ടറി ശ്രീവിദ്യ രാജേഷ്, മണ്ണുത്തി ഏരിയ പ്രസിഡന്റ് ബേബി മോഹനൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, സിപിഐഎം പീച്ചി ലോക്കൽ സെക്രട്ടറി എം ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കെ.വി അനിത, അജിതാ ദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.

.jpeg)
0 Comments