പാണഞ്ചേരി ലയൺസ് ക്ലബ്ബ് ചുവന്നമണ്ണിലെ എഎൽപി സ്‌കൂൾ ഒരു വർഷത്തേക്ക് ദത്തെടുത്തു


പട്ടിക്കാട്. പാണഞ്ചേരി ലയൺസ് ക്ലബ്ബ് ചുവന്നമണ്ണിലെ എഎൽപി സ്‌കൂൾ ഒരു വർഷത്തേക്ക് ദത്തെടുക്കാൻ തീരുമാനിച്ചു. ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ 318ഡി ഡിസ്ട്രിക്ട് ഗവർണർ ആയി ചുമതലയേറ്റ സൂസമ്മ നന്ദകുമാറിന്റെ സേവന പ്രൊജക്റ്റ് ആയാണ് എല്ലാ ക്ലബ്ബുകളും ഓരോ സ്‌കൂളുകൾ ഒരു വർഷത്തേക്ക് ദത്തെടുക്കാൻ തീരുമാനമായത്. ഇതിൻ പ്രകാരമാണ് ചുവന്നമണ്ണ് സ്‌കൂൾ ദത്തെടുത്തിട്ടുള്ളത്. പാണഞ്ചേരി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് തോമസ് വലിയമറ്റം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിന് ആവശ്യമായ സേവനങ്ങൾ ക്ലബ്ബ് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു വർഷത്തേക്ക് നിറവേറ്റുമെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥികൾക്കായി മാസ്‌കുകളും ഫസ്റ്റ് എയ്ഡ് കിറ്റുകളും വിതരണം ചെയ്തു. ക്ലബ്ബ് സെക്രട്ടറി എ.സി യോഹന്നാൻ,  ട്രസ്റ്റി ജോർജ് വർഗീസ്, ഹെഡ്മിസ്ട്രസ് റീന, മുൻ പ്രസിഡന്റുമാരായ ഫിലോമിന മാത്യു, ഭാസ്‌കരൻ, ഏലിയാസ് പുതിയാമഠം, ജിൻസി ജോർജ്, അധ്യാപകർ, പിടിഎ അംഗങ്ങൾ, ക്ലബ്ബ് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments