തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു


തൃശൂർ. ഗവ.മെഡിക്കൽ കോളേജിൽ പൾമൊണറി മെഡിസിൻ, റേഡിഡയഗ്‌നോസിസ്, സൈക്ക്യാട്രി, അനസ്‌തേഷ്യോളജി, ഓർത്തോപീഡിക്‌സ്, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായവരുടെ കൂടിക്കാഴ്ച ജൂലൈ 4ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വെച്ച് നടത്തുന്നു. ഏറ്റവും കുറഞ്ഞ യോഗ്യത മേൽപ്പറഞ്ഞ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ്. പ്രതിമാസ വേതനം 70,000 രൂപ ആണ്. തൽപ്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ,  ട്രാവൻകൂർകൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്‌ട്രേഷൻ, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. ഇത് സംബന്ധമായി യാതൊരുവിധ യാത്രാബത്തയും ലഭിക്കുന്നതല്ല. ഫോൺ: 04872200310


Post a Comment

0 Comments