കുതിരാൻ. വഴുക്കുംപാറ സർവീസ് റോഡിലൂടെ വഴിതെറ്റിവന്ന കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു. പാലക്കാട് ഭാഗത്തേക്ക് ഉണ്ടായിരുന്ന സർവീസ് റോഡിലൂടെ വന്ന ലോറിയാണ് അപകടത്തിൽപ്പെട്ട് സംരക്ഷണഭിത്തി ഇല്ലാത്ത ഭാഗത്ത് ചെരിഞ്ഞത്. രാത്രി 10.30 നായിരുന്നു അപകടം. പ്രധാന റോഡിനു പകരം സർവീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേക്ക് പോകുന്നതിനു ശ്രമിക്കുന്നതിനിടെയാണ് ലോറി കുടുങ്ങിയത്. പ്രധാന പാതയുടെ നിർമ്മാണത്തിനായി സർവീസ് റോഡ് മണ്ണിട്ട് നികത്തിയ ഭാഗത്തുനിന്നും താഴേക്കുള്ള താൽക്കാലിക പാതയിലൂടെ കണ്ടെയ്നർ ലോറി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. പ്രദേശത്ത് സർവീസ് റോഡ് വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സർവീസ് റോഡ് നിർമ്മാണം ആരംഭിച്ചു വരികയാണ്. അപകടത്തിൽ ആർക്കും പരുക്കില്ല.


0 Comments