പട്ടിക്കാട്. കണ്ണാറ വിത്ത് സംഭരണശാലയുടെ സംരക്ഷണ ഭിത്തി തകർച്ചയിൽ. ഇത് സമീപത്തെ റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് അപകടഭീഷണിയാണെന്ന് ആരോപിച്ച് ബിജെപി പതിനാറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കേന്ദ്രപ്പടി ബസ് സ്റ്റോപ്പിന് സമീപം ഹണിപാർക്കിലേക്ക് പോകുന്ന വഴിയിലാണ് വിത്ത് സംഭരണ ശാലയുടെ സംരക്ഷണ ഭിത്തി തകർന്ന് വീഴാറായ നിലയിലുള്ളത്. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി കാൽനടയാത്രക്കാർ കടന്നു പോകുന്ന റോഡിനോട് ചേർന്നാണിത്. അതുകൊണ്ടുതന്നെ അപകടസാധ്യതയും കൂടുതലാണ്. ആയതിനാൽ എത്രയും വേഗം സംരക്ഷണ ഭിത്തി പുനർനിർമ്മിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് പ്രതിഷേധ ധർണ്ണയിൽ ആവശ്യപ്പെട്ടു. ഏരിയ വൈസ് പ്രസിഡന്റ് അനീഷ് പാണ്ടാരി, ബൂത്ത് സെക്രട്ടറി സുജിത്ത്, പീച്ചി ഏരിയ ജനറൽ സെക്രട്ടറി നിതിൻ ചിറക്കുന്ന്, ബൂത്ത് പ്രസിഡന്റ് വിശ്വപ്രകാശ്, ഗോപി, രഘു, ബാബു, രഞ്ജിത്ത്, ഷൺമുഖദാസ് എന്നിവർ പങ്കെടുത്തു.


0 Comments