മുടിക്കോട്. മഴക്കാല ശുചികരണത്തിന്റെ ഭാഗമായി മുടിക്കോട് വാർഡിൽ കാനകൾ വൃത്തിയാക്കി. മഴക്കാലം ആരംഭിച്ചതോടെ വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലെ തടസ്സങ്ങൾ ജെസിബി ഉപയോഗിച്ച് നീക്കിയാണ് കാനകൾ വൃത്തിയാക്കിയത്. എം.ജി റോഡ്, ചാത്തംകുളം അങ്കണവാടി, സീഡ് ഫാം എന്നിവടങ്ങളിലെ കാനകളാണ് വൃത്തിയാക്കിയത്. ഇവ ദേശീയപാതയ്ക്ക് അരികിലൂടെയുള്ള പ്രധാന കാനയിലേയ്ക്കാണ് വന്നു ചേരുന്നത്. ഇതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമാകുമെന്ന് വാർഡ് മെമ്പർ ആരിഫ റാഫി പറഞ്ഞു.


0 Comments