ബഷീർ ദിനം പട്ടിക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ ആചരിച്ചു

പട്ടിക്കാട്. ബഷീർ ദിനമായ ജൂലൈ 5 പട്ടിക്കാട് ഗവൺമെൻറ് എൽ പി സ്കൂൾ വിപുലമായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ സുനിൽ മുക്കാട്ടുകരയും പുതുക്കോട് സർവ്വജന ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ ഡി.ജെ ഹരീഷ് കുമാറും മുഖ്യാതിഥികളായി പങ്കെടുത്തു. കുട്ടിപ്പാട്ടുകളും 

കുഞ്ഞിക്കവിതകളും നാടൻ പാട്ടുകളും കൊണ്ട് ഇവർ കുട്ടികളുടെ മനം കവർന്നു .പിടിഎ പ്രസിഡൻറ് പി.ജെ അജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് നിർമല ദേവി, നിഷ മുൻ അധ്യാപകൻ ചന്ദ്രശേഖരൻ മാസ്റ്റർ, എം പി ടി എ പ്രസിഡൻറ് അജിത എന്നിവർ സംസാരിച്ചു. ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം കുട്ടികൾ അതിമനോഹരമായി അവതരിപ്പിച്ചു. വായന മാസാചരണം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ വിദ്യാലയത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.  ഓരോ കുട്ടിക്കും ഒരു പതിപ്പ് എന്നതാണ് ഈ വർഷത്തെ വായനയുമായി ബന്ധപ്പെട്ട് നടത്തുന്ന തനത് പ്രവർത്തനം. വായന മാസാചരണവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടത്തി.



Post a Comment

0 Comments