പട്ടിക്കാട്. ദേശീയ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ആയിരുന്ന കെ കരുണാകരൻ സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു എന്ന് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ സി അഭിലാഷ് പറഞ്ഞു. പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ കരുണാകരൻ 104ാം ജന്മദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നക്സലിസം കേരളത്തിൽ നിന്നും തുടച്ചുനീക്കിയത് മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ആണെന്നും നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി ഗോശ്രീ പാലം, കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം, പൂങ്കുന്നം മേൽപ്പാലം, ഏഴിമല നാവിക അക്കാദമി, പരിയാരം മെഡിക്കൽ കോളേജ് തുടങ്ങി ഒട്ടനവധി വികസന പദ്ധതികൾ നടപ്പിലാക്കിയ കെ കരുണാകരൻ ജനമനസ്സുകളിൽ എക്കാലവും ജീവിക്കുമെന്നും അഭിലാഷ് പറഞ്ഞു. പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബാബു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ഷിബു പോൾ, പ്രവീൺ രാജു, സുശീല രാജൻ, വിനോദ് ടി ബി, സജി താനിക്കൽ, ജിഫിൻ ജോയ്, വി ബി ചന്ദ്രൻ, ജോളി ജോർജ്, സി ഡി ആന്റണി, ഉല്ലാസ് പോൾ, സജി ആൻഡ്രൂസ്, താങ്കായി കുര്യൻ, യാക്കോബ് പയ്യപ്പിള്ളി, ടി ടി ജോയ് എന്നിവർ പങ്കെടുത്തു.


0 Comments