പട്ടിക്കാട് ബസ് സ്റ്റാൻഡിൽ നിന്നും വിദ്യാർത്ഥിയുടെ സൈക്കിൾ മോഷണം പോയി


പട്ടിക്കാട്. പട്ടിക്കാട് ബസ് സ്റ്റാൻഡിൽ ഉള്ള വഴിയിടം വിശ്രമ കേന്ദ്രത്തിന് മുന്നിൽ പൂട്ടിവെച്ചിരുന്ന സൈക്കിൾ മോഷണം പോയി. താണിപ്പാടം മഞ്ഞൾ വിളപ്പിൽ അർഷതിന്റെ സൈക്കിൾ ആണ് മോഷണം പോയത്. പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അർഷത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടു വന്നപ്പോഴാണ് സൈക്കിൾ മോഷണം പോയ വിവരം അർഷത് അറിയുന്നത്.  അമ്മ വീട്ടിലാണ് അർഷത് താമസിക്കുന്നത്. രോഗിയായ അമ്മയുടെ ചികിത്സയ്ക്ക് പോലും പണം തികയാതെ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അർഷത്തിന് അമ്മയുടെ സഹോദരി വാങ്ങി നൽകിയതാണ് സൈക്കിൾ. പീച്ചി പോലീസ് എസ് ഐ ഷാജു സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




Post a Comment

0 Comments