ഗ്രാമീണ തൊഴിലാളി സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി അരി വിതരണം ചെയ്തു


പട്ടിക്കാട്. ഗ്രാമീണ തൊഴിലാളി സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിവിതരണം ചെയ്തു. കരിപ്പക്കുന്ന് ഗ്രാമീണ സംഘത്തിലെ വിധവമാരായ അംഗങ്ങൾക്കാണ് അരി നൽകിയത്. വ്യാപാരി വ്യവസായി സമിതി പട്ടിക്കാട് യൂണിറ്റ് സെക്രട്ടറി ബാബു  കൊള്ളന്നൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ തൊഴിലാളി സംഘം ജില്ലാ പ്രസിഡൻറ് ജിനേഷ് ചെമ്പൂത്ര അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷൈലജ വിജയകുമാർ മുഖ്യാതിഥിയായിരുന്നു. ലളിത കെ വി സ്വാഗതം പറഞ്ഞു.



Post a Comment

0 Comments