ആൽപ്പാറയിൽ തെരുവ് നായ ബൈക്കിന് കുറുകെ ചാടി അപകടം: രണ്ട് പേർക്ക് പരിക്ക്


പട്ടിക്കാട്. ആൽപ്പാറ സെന്ററിൽ തെരുവ് നായ ബൈക്കിന് കുറുകെ ചാടി അപകടം. വാണിയമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് കമ്പനിപ്പടി തടത്തിൽ ജോഷി ഭാര്യ നിജി സഹോദരൻ ആശാരിക്കാട് മനയ്ക്കപ്പറമ്പിൽ അനൂപ് ജോർജ്ജ്  എന്നിവർക്കാണ് പരിക്കേറ്റത്. വൈകീട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. കണ്ണാറയിൽ നിന്നും പട്ടിക്കാട് ഭാഗത്തേക്ക് വരികയായിരുന്നു ഇവർ. നായയെ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡിലൂടെ നിരങ്ങി മറിയുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ നായ ചത്തു. പീച്ചിഡാം റോഡിൽ തെരുവ് നായ് ശല്യം രൂക്ഷമായതായി നിരവധി പരാതികളാണ് ഉയർന്നു വരുന്നത്. ഇരുചക്ര വാഹന യാത്രക്കാർക്ക് ഏറെ ഭീഷണിയായ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് വേണ്ട നടപടികൾ അധികൃതർ എടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മാത്രമല്ല പേപ്പട്ടി ശല്യവും പഞ്ചായത്തിൽ വർധിക്കുന്നുണ്ട്. ഇതിനെതിരെ അടിയന്തരമായി നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

0 Comments