വഴുക്കുംപാറ മേൽപ്പാലത്തിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി


പട്ടിക്കാട്. വഴുക്കുംപാറ മേൽപ്പാലത്തിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. കഴിഞ്ഞ ദിവസം സർവ്വീസ് റോഡിലുണ്ടായ ഗതാഗതക്കുരുക്കിനെ തുടർന്നാണ് പുതിയ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കിയത്. ഇതോടെ തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളെ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും പുതിയ പാതയിലേക്ക് തിരിച്ച് വിടും. നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള സർവ്വീസ് റോഡ് പൂർണ്ണമായും അടച്ചു. പുതിയ സർവ്വീസ് റോഡിന്റെ നിർമ്മാണത്തിനായി പ്രദേശത്തെ പാറപൊട്ടിക്കാനാണിത്. പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളെ കഴിഞ്ഞ ദിവസം തുരങ്കത്തിലേക്ക് നേരിട്ട് കടത്തി വിട്ടിരുന്നു. പാലത്തിലെ ഒരു ട്രാക്കിന്റ കൂടി പണി ഇനി പൂർത്തിയാകാനുണ്ട്. പീച്ചി സിഐ എസ് ഷുക്കൂറും കമ്പനി പിആർഒ അജിത് കുമാറും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയാണ് തൃശൂർ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിട്ടത്. ഇതോടെ കുതിരാൻ മേഖലയിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതർ.



Post a Comment

0 Comments