വിലങ്ങന്നൂർ വാർഡിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


വിലങ്ങന്നൂർ. ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശിവരാമൻ മൊമന്റോ വിദ്യാർത്ഥികൾക്ക് നൽകി ചടങ്ങ് ഉൽഘാടനം ചെയ്തു. എസ്എസ്എൽസി ക്ക് അഭിനന്ദ് സുരേഷ്, സ്വാതി ടി.എസ്, സൂരജ് കെ സുനു, അഭിഷേക് വി.എസ്, പ്ലസ്ടുവിൽ സാനിയ ബിജു എന്നിവരെ വീടുകളിൽ എത്തിയാണ് അനുമോദിച്ചത്. ജീവിതത്തിന്റെ സമസ്ത മേഘലകളിലും വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ ഈ വിജയം പ്രചോദനമാകട്ടെയെന്നും മുഴവൻ വിഷയങ്ങൾക്കും എപ്ലസ് നേടാൻ കഴിഞ്ഞില്ലെങ്കിലും പരീക്ഷയിൽ വിജയിക്കാൻ കഴിഞ്ഞ മുഴുവൻ വിദ്യാർത്ഥികളെയും ഈ അവസരത്തിൽ അനുമോദിക്കുന്നുവെന്നും വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു. കുരിയാക്കോസ് ഫിലിപ്പ്, ജോൺ, ശരത്ത് കുമാർ, ജിനീഷ് മാത്യു, അജോഷ് ഗർവ്വാസിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


Post a Comment

0 Comments