ഫാ. ജോർജ് കണ്ണംപ്ലാക്കലിന് മുൻ എംഎൽഎ എം.പി വിൻസന്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി


ചെന്നായ്പാറ.  ഔദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ട് സ്ഥലം മാറി പോകുന്ന ദിവ്യഹൃദയാശ്രമം ഡയറക്ടർ ഫാ. ജോർജ് കണ്ണംപ്ലാക്കലിന്   മുൻ ഒല്ലൂർ എംഎൽഎ എം .പി വിൻസന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ യാത്രയയപ്പ് നൽകി. കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെ കാലം  ദിവ്യഹൃദയാശ്രമത്തിന്, നേതൃത്വം നൽകി പാണഞ്ചേരി പുത്തൂർ എന്നീ മലയോര മേഖലകളിലെ അശരണർക്ക് കൈത്താങ്ങായി എന്നും ജോർജ് അച്ചൻ മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്ന്  എം.പി വിൻസന്റ് പറഞ്ഞു. തന്റെ നേതൃത്വത്തിൽ നടത്തിയ പീച്ചി മലയോര മഹോത്സവത്തിന്റെ  സംഘാടകസമിതിക്ക് നേതൃത്വം നൽകിക്കൊണ്ട് അച്ഛൻ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ ഈ അവസരത്തിൽ അനുസ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആശ്രമത്തിന്റെയും  അന്തേവാസികളുടെയും ഉന്നമനത്തിനായി എംഎൽഎ എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും എം.പി വിൻസെന്റ് ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നുവെന്ന് മറുപടി പ്രസംഗത്തിൽ ഫാ.ജോർജ് കണ്ണം പ്ലാക്കൽ പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ്, വി വി മുരളീധരൻ, ജോണി ചിറയത്ത്, കെ എൻ വിജയകുമാർ, ടി.കെ ശ്രീനിവാസൻ, പ്രവീൺ രാജു, വിനീഷ് പ്ലാച്ചേരി, സന്ദീപ് സഹദേവൻ, റെജി, സജി താന്നിക്കൽ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments