ഇന്ത്യയിലെ കർഷകർക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലവിലില്ല: എം.എം അവറാച്ചൻ


പട്ടിക്കാട്. ഇന്ത്യയിലെ കർഷകർക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും ഫലഭൂയിഷ്ടമായ മണ്ണും അനുയോജ്യമായ കാലാവസ്ഥയുമാണ് നമ്മുടെ രാജ്യത്ത് ഉള്ളതെന്നും കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എം അവറാച്ചൻ പറഞ്ഞു. യാക്കോബ് നഗറായ ചുവന്നമണ്ണ് കൈനിക്കര കോംപ്ലക്‌സിൽ നടന്ന കേരള കർഷകസംഘം പാണഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജനസംഖ്യയിൽ 60 ശതമാനം ആളുകളും കാർഷിക മേഖലയുമായി ബന്ധപ്പെട്ടതാണെന്നും പട്ടിണി രാജ്യമായിരുന്ന ഇന്ത്യയിൽ ആളോഹരി ഉദ്പാദനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പി.വി സുദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി സണ്ണി ചെന്നിക്കര, സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി എം.എസ് പ്രദീപ്കുമാർ, പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, സി.എസ് വിത്സൻ, സി.എം ദാമോദരൻ, തോമസ് സാമുവേൽ, സി.എസ് ദേവസി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹകളായി പ്രസിഡന്റ് പി.വി സുദേവൻ, സെക്രട്ടറി വിത്സൻ ചെമ്പനാൽ, ട്രഷറർ സി.എസ് ദേവസി എന്നിവരെ തിരഞ്ഞെടുത്തു.


Post a Comment

0 Comments