പട്ടിക്കാട്. അപകടഭീഷണിയിലായ മഞ്ഞക്കുന്ന് പൈപ്പ് പാലത്തിന്റെ സുരക്ഷയ്ക്ക് വേണ്ട അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. പന്ത്രണ്ട് വർഷം മുൻപ് പണിത പാലത്തിന് കഴിഞ്ഞ പ്രളയകാലം മുതലാണ് അപകടഭീഷണി നേരിടാൻ തുടങ്ങിയത്. പാലത്തിന്റെ തെക്കുഭാഗത്തുള്ള കൽക്കെട്ടിന് തകർച്ച നേരിടുകയും നിലവിൽ വെള്ളം ഇതിലൂടെ പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നത് പാലത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുള്ളതുമാണ്. എത്രയും വേഗം ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച് കൽക്കെട്ടിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, പഞായത്ത് അംഗങ്ങളായ രേഷ്മ സജീഷ്, സ്വപ്‌ന രാധാകൃഷ്ണൻ, വാർഡ് വികസന സമിതി അംഗം രാജേഷ്, കെ.കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.


0 Comments