മണ്ണുത്തി. ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മണ്ഡലം പ്രസിഡന്റ് സി.പി.ഡേവീസ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടത്തി. സി.പി.ഡേവിസിന്റെ ഓർമ്മദിനത്തിൽ ജൂലൈ 13 ബുധനാഴ്ച്ച വൈകീട്ട് 4 മണിയ്ക്ക് കെ.കരുണാകരൻ സപ്തതി മന്ദിരം മണ്ണുത്തിയിൽ വെച്ച് മുൻ എം.എൽ.എ.അനിൽ അക്കര എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്‌കാരം നൽകി അനുമോദിച്ചു. ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എം.യു.മുത്തു അദ്ധ്യക്ഷത വഹിച്ചു. തദ്ദവസരത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 431 ആം റാങ്ക് നേടിയ നിരഞ്ജന മോഹനനെയും അനുമോദിച്ചു. പാണഞ്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.സി.അഭിലാഷ് മുഖ്യാതിഥിയായിരുന്നു. മുൻ മണ്ഡലം പ്രസിഡന്റ് പി.യു.ഹംസ, കൗൺസിലർ ശ്യാമള മുരളീധരൻ, എം.ജി.രാജൻ, ഭാസ്‌കരൻ കെ.മാധവൻ, എം.ആർ .റോസിലി, ടി.വി.തോമസ്സ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു .


0 Comments