പോക്‌സോ കേസിൽ ഏഴു ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് പീച്ചി പോലീസ്


പട്ടിക്കാട്. പോക്‌സോ കേസിൽ ഏഴു ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച് പീച്ചി പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കിയത്. പാണഞ്ചേരി പഞ്ചായത്തിലെ 17 കാരിയെ ഉപദ്രവിച്ച സംഭവത്തിലാണു 23 കാരന് എതിരെ പോക്‌സോ കേസെടുത്തു  നടപടികൾ വേഗത്തിലാക്കിയത്. പീച്ചി പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ എസ്. ഷുക്കൂർ, എസ്‌ഐ പി.കെ. ഹരി, എഎസ്‌ഐ പി.വി. ഷീജ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.


Post a Comment

0 Comments