കനത്ത മഴയിൽ മയിലാട്ടുംപാറയിൽ വീടിന്റെ പിൻ ഭാഗം തകർന്നു


പീച്ചി. മയിലാട്ടുംപാറ മേഖലയിൽ ഇന്നലെയുണ്ടായ കനത്തമഴയിൽ വീടിന്റെ പിൻ ഭാഗം ഇടിഞ്ഞു. മയിലാട്ടുംപാറ പുളിക്കുന്നേൽ ക്ലിൻസ്സിന്റെ വീടിനോട് ചേർന്നാണ് ഇടിഞ്ഞത്.  വീടിന്റെ പിൻഭാഗത്തെ തറ ഉൾപ്പെടെ വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നു. പുലർച്ചെ നാലരയോടെയാണ് സംഭവം ഉണ്ടായത്. ഈ സമയം ക്ലിൻസ്സ്, ഭാര്യ നിമിഷ എന്നിവർ വീട്ടിലുണ്ടായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കിട്ടിയ വീടാണ് ഇത്.



Post a Comment

0 Comments