കണ്ണാറ, താമരവെള്ളച്ചാൽ വാർഡുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. കണ്ണാറ, താമരവെള്ളച്ചാൽ എന്നീ വാർഡുകളിൽ ആണ് നിലവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ താമരവെള്ളച്ചാൽ കുന്നത്തങ്ങാടി സ്വദേശിനി സുഖം പ്രാപിച്ചു വരുന്നതായി വാർഡ് മെമ്പർ അജിത മോഹൻദാസ് അറിയിച്ചു. കൊതുകിനെ 


പ്രതിരോധിക്കുകയാണ് വഴി. കൊതുക് മുട്ടയിടാവുന്ന ചെറിയ വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുകുവല ഉപയോഗിക്കുക, റിപ്പലന്റ്സ് ഉപയോഗിക്കുക തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കാം.രോഗം ബാധിച്ചവരെ കൊതുകു വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുകയാണ് അഭികാമ്യം. ഇവരിൽ നിന്നും രക്തപാനം നടത്തി കൊതുകുകൾ രോഗാണുവാഹകരായി മാറുന്നത് തടയുവാൻ ഇത് ഉപകരിക്കും. കൊതുകുവല, കൊതുകുകടക്കാത്ത സ്ക്രീനുകൾ, മനുഷ്യർക്ക് ഹാനികരമല്ലാത്ത കൊതുകുതിരികൾ തുടങ്ങിയവ വ്യക്തിഗതസംരക്ഷണ മാർഗങ്ങളാണ്. സമഗ്രമായ കൊതുകുനശീകരണവും കൊതുകുകളുടെ പ്രജനനസ്ഥലങ്ങൾ ഇല്ലാതാക്കുകയും ആണ് ഡെങ്ഗിപ്പനി നിയന്ത്രണത്തിനുള്ള ഏകപോംവഴി. ഉപയോഗശൂന്യമായി വെളിയിൽ കളയുന്ന പ്ളാസ്റ്റിക് പാത്രങ്ങൾ, ടിന്നുകൾ, ചിരട്ടകൾ തുടങ്ങിയവയിലും മരപ്പൊത്തുകളിലും പാത്രക്കഷണങ്ങളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളത്തിൽ പെരുകുവാൻ ഇഷ്ടപ്പെടുന്ന ഈയിനം കൊതുകുകളെ നിർമാർജ്ജനം ചെയ്യുന്നതിന് ഇത്തരം സ്രോതസ്സുകൾ നശിപ്പിക്കുകയാണ് ഫലപ്രദമായ മാർഗം.കീടനാശിനിയുടെ പ്രയോഗം, ധൂപനം (fogging), ജൈവിക നിയന്ത്രണങ്ങൾ എന്നിവ കൂത്താടി നശിപ്പിക്കുന്നതിന് പ്രയോജനപ്രദമാണ്. ബോധവത്ക്കരണത്തിന് പ്രാധാന്യം നൽകി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും പൊതുജനാരോഗ്യപ്രവർത്തകരും സഹകരിച്ച് നടപ്പിലാക്കുന്ന പ്രായോഗിക പ്രതിരോധ നടപടികൾ രോഗനിയന്ത്രണത്തിന് മുതൽക്കൂട്ടായിരിക്കും.


Post a Comment

0 Comments