പീച്ചി. പീച്ചി ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പ് രണ്ടുതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് പഞ്ചായത്ത് അധികൃതരെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല എന്ന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ പറഞ്ഞു. സാധാരണ നിലയിൽ ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ തദ്ദേശ
സ്വയംഭരണ സ്ഥാപനത്തെ മുൻകൂട്ടി അറിയിക്കുകയാണ് പതിവ്. മണലിപ്പുഴ ആരംഭിക്കുന്നതും പാണഞ്ചേരി പഞ്ചായത്തിൽ നിന്ന് തന്നെ ആയതുകൊണ്ട് പ്രദേശവാസികൾക്ക് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നേരത്തെ നൽകുന്നതിന് ഇത് സഹായകമാകാറുണ്ട്. എന്നാൽ ഇത്തവണ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ സീലും ഒപ്പും പതിച്ച മുന്നറിയിപ്പ് രേഖ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് പഞ്ചായത്ത് അധികൃതരും ഇക്കാര്യം അറിയുന്നത്. അതുകൊണ്ടുതന്നെ വേണ്ടത്ര മുന്നറിയിപ്പുകൾ നൽകാനോ മുൻകരുതൽ എടുക്കാനോ പഞ്ചായത്തിന് ആയില്ല. ശക്തമായ മഴ തുടർന്നിരുന്നു എങ്കിൽ ഇത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി സംസാരിച്ചപ്പോൾ തിരക്കു കാരണം വിട്ടുപോയി എന്ന മറുപടിയാണ് കിട്ടിയത് എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാടുകൾ വലിയ ദുരന്തങ്ങൾക്കാണ് വഴിയൊരുക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേർന്നു. പതിവിന് വിപരീതമായി പഞ്ചായത്തിലെ മാധ്യമപ്രവർത്തകരെയും വിവരം അറിയിച്ചിരുന്നില്ല.


.jpeg)
0 Comments