പട്ടിക്കാട്. പാണഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോട് അനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതിഹോമവും, ഗജപൂജയും, ആനയൂട്ടും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട്, ഭഗവതിസേവ, ചുറ്റുവിളക്ക്, ജന്മനക്ഷത്രപൂജ, ദിവസപൂജ എന്നീ വഴിപാടുകൾ നടത്തി.


0 Comments