മോട്ടോർ തൊഴിലാളികൾക്ക് ഇശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം

അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന മോട്ടോർ തൊഴിലാളികൾക്ക് കേന്ദ്രസർക്കാരിന്റെ ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ദേശീയതലത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണിത് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. ആദായനികുതി അടയ്ക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐയിൽ അംഗങ്ങൾ ആകാത്ത തൊഴിലാളികളെയുമാണ് ചേർക്കുക. 16  59ന് ഇടയിൽ പ്രായമുള്ള അർഹരായ മോട്ടോർ തൊഴിലാളികൾ ഈ അവസരം വിനിയോഗിക്കണം. ആവശ്യമായ നിർദ്ദേശം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ നിന്ന്  ലഭിക്കും.  ഇ ശ്രം പോർട്ടലായ  www.eshram.gov.in വഴിയോ കോമൺ സർവ്വീസ് സെന്റർ/ അക്ഷയ കേന്ദ്രം  വഴിയോ മോട്ടോർ തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായോ 04872446545 നമ്പറിലോ ബന്ധപ്പെടാം.



Post a Comment

0 Comments