പട്ടിക്കാട്. ആഗസ്റ്റ് 15 ഡിവൈഎഫ്‌ഐ ഫ്രീഡം സ്ട്രീറ്റിന് മുന്നോടിയായി വീണ്ടശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവസഭ നടത്തി. മണ്ണുത്തി ബ്ലോക്ക് ജോ.സെക്രട്ടറി അഡ്വ. അനീസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പീച്ചി മേഖല സെക്രട്ടറി മോബി കുര്യാക്കോസ്, എസ്എഫ്‌ഐ മണ്ണുത്തി ഏരിയ പ്രസിഡന്റ് അലൻ ഫ്രാൻസിസ്, രേഷ്മ വി. കെ., അനൂപ് കുര്യൻ, സിറിൽ ജോർജ്ജ് എന്നിവർ സംസാരിച്ചു.


0 Comments